App Logo

No.1 PSC Learning App

1M+ Downloads

ആഗ്നേയശിലകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. മാഗ്മ, ലാവ എന്നിവയിൽ നിന്നാണ് ആഗ്നേയ ശിലകൾ രൂപം കൊള്ളുന്നത്
  2. പ്രാഥമിക ശില, പിതൃ ശില എന്നിങ്ങനെ അറിയപ്പെടുന്ന ശിലയാണ് ആഗ്നേയ ശിലകൾ 
  3. ഗാബ്രോ, ഗ്രാനൈറ്റ്, ബസാൾട്ട് എന്നിവ ആഗ്നേയ ശിലകൾക്ക് ഉദാഹരണങ്ങളാണ്

    Aമൂന്ന് മാത്രം ശരി

    Bഒന്ന് മാത്രം ശരി

    Cരണ്ട് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • മാഗ്മ ലാവാ തുടങ്ങിയ ഉരുകിയ ശിലാദ്രവങ്ങൾ തണുത്തുറഞ്ഞ് രൂപപ്പെടുന്ന ശിലകളാണ് ആഗ്നേയ ശിലകൾ.
    • മറ്റെല്ലാ ശിലകളും ആഗ്നേയ ശിലകൾക്ക് രൂപാന്തരം സംഭവിച്ചു രൂപംകൊള്ളുന്നത് ആകയാൽ പ്രാഥമിക ശില,പിതൃ ശില,അടിസ്ഥാനശില, ശിലകളുടെ മാതാവ് എന്നെല്ലാം ആഗ്നേയശില അറിയപ്പെടുന്നു.
    • ഗാബ്രോ, ഗ്രാനൈറ്റ്, ബസാൾട്ട്, പെഗ്മട്ടൈറ്റ്, ബ്രക്കിയ എന്നിവയെല്ലാം ആഗ്നേയ ശിലകൾക്ക് ഉദാഹരണങ്ങളാണ്

    Related Questions:

    2021ഓഗസ്റ്റ് മാസം പൊട്ടിത്തെറിച്ച മൗണ്ട് മെറാപി അഗ്നിപർവതം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
    സമുദ്രതട വ്യാപനം(Sea floor spreading) എന്ന് പ്രതിഭാസം ഇവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് പുറത്ത് സംരക്ഷിക്കുന്ന രീതിയാണ് ?

    ഭൂമിയുടെ അന്തരീക്ഷപരിണാമവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

    1. മുഖ്യമായും ഹീലിയം , ആർഗൺ എന്നിവയടങ്ങിയ പ്രാരംഭ അന്തരീക്ഷമാണ് ഭൂമിക്കുണ്ടായിരുന്നത്
    2. ഭൂമിയിൽ നിലനിന്നിരുന്ന പ്രാരംഭ അന്തരീക്ഷം സൗര വാതത്താൽ തൂത്തെറിയപ്പെട്ടു.
    3. ഭൂമി തണുക്കുന്ന ഘട്ടങ്ങളിൽ ഉള്ളറയിൽ നിന്നും വാതകങ്ങളും, നീരാവിയും മോചിപ്പിക്കപ്പെട്ടത്തോടെയാണ് അന്തരീക്ഷ പരിണാമത്തിന് തുടക്കമായത്
      തൊപ്പി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വൃക്ഷം ഏത് ?